top of page



തവഹിതം... മമഹിതം...
തവഹിതം...
മമഹിതം...
''...നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ''(മത്താ.6:10).
കുടുംബ പ്രാർത്ഥനയിൽ പാട്ടു പാടിക്കഴിഞ്ഞപ്പോൾ ഭാര്യ ഭർത്താവിനോടു പറഞ്ഞു:
'' 'എന്നെ തകർത്തീടാൻ താതനിഷ്ടമെങ്കിൽ തൻ ഹിതമെന്നിൽ സമ്പൂർണ്ണമാകട്ടെ....'
എന്ന വരികൾ പാടാൻ സത്യത്തിൽ എനിക്ക് ഭയമാണ്...!''

Pr. Dr. Sabu Paul
4 hours ago2 min read


ആദ്യജാതനും... ഏകജാതനും...
ആദ്യജാതനും... ഏകജാതനും... ''നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ''(പുറ.4:22). യിസ്രായേൽ ജനത്തിൻ്റെ നിലവിളിക്ക് മറുപടിയായി മോശയെ അയയ്ക്കുമ്പോൾ അന്നുവരെ പറയാത്ത ഒരു വിശേഷണം അവരെക്കുറിച്ച് ദൈവം പറയുന്നു. അതാണ് ഇന്നത്തെ കുറിവാക്യം. യിസ്രായേൽ തൻ്റെ സ്വന്തം ജനമെന്നും, സ്നേഹിതനായ അബ്രഹാമിൻ്റെ സന്തതിപരമ്പരകളെന്നും, പ്രത്യേക സമ്പത്തെന്നുമൊക്കെ ദൈവം പറഞ്ഞിട്ടുണ്ടെങ്കിലും 'മകൻ' എന്ന് പറയുന്നത് ആദ്യം ഇവിടെയാണ

Pr. Dr. Sabu Paul
Sep 201 min read


ഒഴിഞ്ഞതും... നിറഞ്ഞതും...
ഒഴിഞ്ഞതും... നിറഞ്ഞതും... " അതിനു ശീമോൻ: നാഥാ, ഞങ്ങൾ രാത്രി മുഴുവനും അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്റെ വാക്കിനു ഞാൻ വല ഇറക്കാം എന്ന് ഉത്തരം പറഞ്ഞു." (ലൂക്കൊ.5:5). യേശുക്രിസ്തുവിന്റെ ശുശ്രൂഷ പുരോഗമിക്കുമ്പോൾ ജനത്തിന് പ്രധാനമായും രണ്ടു കാര്യങ്ങളിൽ താത്പര്യമേറി വന്നു. ▪ ദൈവവചനം കേൾക്കാൻ.... ▪ വിടുതൽ അനുഭവിക്കാൻ.... ലൂക്കൊസ് 5-ാം അദ്ധ്യായത്തിൽ ദൈവവചനം കേൾക്കാനാണ് ജനം തിക്കിത്തിരക്കുന്നത്. ആകാംക്ഷയോടെ യേശുവിന്റെ അധരത്തിൽ നിന്നു വീഴുന്ന

Pr. Dr. Sabu Paul
Sep 131 min read


വിശ്വാസവും... വിദ്വേഷവും...
വിശ്വാസവും... വിദ്വേഷവും... "...ഈ വാക്കുനിമിത്തം പൊയ്ക്കൊൾക: ഭൂതം നിന്റെ മകളെ വിട്ടു പോയിരിക്കുന്നു എന്നു പറഞ്ഞു.'' (മർക്കൊ.7:29). "ആദർശമൊക്കെപ്പറയും... പക്ഷേ, കാര്യത്തോടടുക്കുമ്പോൾ എല്ലാവരും ഇങ്ങനൊക്കെ തന്നെയാ..." "അല്ലേലും അദ്ദേഹമൊരു യഹൂദ റബ്ബിയല്ലേ? യഹൂദൻമാർക്ക് വംശീയ വിദ്വേഷം ഇത്തിരി കൂടുതലാ..." "എന്നാലും ഒരു സ്ത്രീയെ നായെന്നൊക്കെ വിളിക്കാമോ? വനിതാ കമ്മീഷൻ കേസെടുക്കാൻ എല്ലാ സാധ്യതയുമുണ്ട്." "പക്ഷേ, ആ സ്ത്രീയെ നേരിട്ടങ്ങനെ വിളിച്ചില്ലല്ലോ. അവളുടെ ആവശ്യം പറഞ്ഞപ്പോൾ ഒരു

Pr. Dr. Sabu Paul
Sep 61 min read


വിസ്മയിച്ചു... വിശ്വസിച്ചു...
വിസ്മയിച്ചു... വിശ്വസിച്ചു... “ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ടു കർത്താവിന്റെ ഉപദേശത്തിൽ വിസ്മയിച്ചു വിശ്വസിച്ചു'' (പ്രവൃ.13:12). ഉടൻ നടക്കാൻ പോകുന്ന ഫുട്ബോൾ മത്സരത്തിനു വേണ്ടിയുള്ള കഠിന പരിശീലനം നടക്കുകയായിരുന്നു. അന്ന് ഡാനി അൽപ്പം വൈകിയാണ് കോച്ചിംഗിനെത്തിയത്. പ്രധാന പൊസിഷനിൽ കളിക്കുന്ന വ്യക്തിയായതിനാൽ കോച്ച് ദേഷ്യപ്പെട്ടു. ''അത്...പിന്നെ... ഇന്ന് ഞായറാഴ്ചയായതുകൊണ്ട് പള്ളിയിൽ പോകണോ അതോ കോച്ചിംഗിന് വരണമോ എന്ന് തീരുമാനിക്കണമായിരുന്നു..'' ''എന്നിട്ട് എന്താ

Pr. Dr. Sabu Paul
Aug 302 min read


മനോഹരതുരഗം... മഹനീയഖഡ്ഗം...
മനോഹരതുരഗം... മഹനീയഖഡ്ഗം... "എന്റെ കോപം ഇടയന്മാരുടെ നേരെ ജ്വലിച്ചിരിക്കുന്നു; ഞാൻ കോലാട്ടുകൊറ്റന്മാരെ സന്ദർശിക്കും; സൈന്യങ്ങളുടെ യഹോവ യെഹൂദാഗൃഹമായ തന്റെ ആട്ടിൻ കൂട്ടത്തെ സന്ദർശിച്ചു അവരെ പടയിൽ തനിക്കു മനോഹരതുരഗം ആക്കും" (സെഖ.10:3). ബഹിരാകാശ യാത്രികനായിരുന്നയാൾ വലിയൊരു എയർലൈൻ കമ്പനിയുടെ പ്രസിഡൻ്റായി ചാർജ്ജെടുത്തു. തൻ്റെ കമ്പനിയെ ഏറ്റവും മെച്ചമായ എയർലൈൻ സേവനദാതാവാക്കി മാറ്റണമെന്ന തീവ്രമായ ആഗ്രഹത്തിലായിരുന്നു അദ്ദേഹം... ഒരിക്കൽ പുതിയ പ്രസിഡൻ്റ് ഒരു പ

Pr. Dr. Sabu Paul
Aug 231 min read


സേവനം... വചനം...
സേവനം... വചനം... "കർത്താവു അവളോടു: “മാർത്തയേ, മാർത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു."(ലൂക്കൊ.10:41). യേശുവുമായി വളരെ അടുത്ത ബന്ധം നിലനിർത്തിപ്പോന്ന ഒരു സഹോദരനും രണ്ട് സഹോദരിമാരുമുൾപ്പെട്ട ഒരു ഭവനം. യേശുവിനെ വീട്ടിലേക്ക് ക്ഷണിക്കുന്നത് മാർത്തയാണ് (ലൂക്കൊ.10:38). ലാസർ യേശുവിന്റെ സ്നേഹിതനായിത്തീർന്നു (യോഹ.11:11). ലാസറിന്റെ സ്വഭാവസവിശേഷതകളെക്കുറിച്ച് ഈ വേദഭാഗങ്ങൾ വിശേഷിച്ചൊന്നും പറയുന്നില്ല. പക്ഷേ, ഒരേ ഭവനത്തിൽ വളർത്തപ്പെട്ട വ്യത്യസ്ത സ്വഭാവങ്ങളുള്

Pr. Dr. Sabu Paul
Aug 162 min read


പാതയും പരിധിയും
പാതയും പരിധിയും (യോഹ. 3:1-21) ഒരിക്കൽ ഒരു വ്യവസായി തന്റെ പഴയ ബംഗ്ലാവും അതിനോടു ചേർന്നുള്ള സ്ഥലവും വിൽക്കാൻ തീരുമാനിച്ചു. എന്നാൽ ആ വലിയ കെട്ടിടം മാസങ്ങളായി ആളൊഴിഞ്ഞുകിടക്കുകയായിരുന്നതിനാൽ വളരെയധികം നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. നിരവധി അറ്റകുറ്റപ്പണികളും ആവശ്യമായിരുന്നു... ഒരു ധനാഢ്യൻ അത് വാങ്ങുവാൻ താത്പര്യം പ്രകടിപ്പിച്ചപ്പോൾ ആ വ്യവസായി താൻ എന്തെല്ലാം അറ്റകുറ്റപ്പണികൾ ചെയ്ത് നൽകാം എന്ന് വിശദീകരിച്ചു... എന്നാൽ വാങ്ങാൻ വന്നയാൾക്ക് മറ്റൊരു പദ്ധതിയായിരുന്നു ഉണ്ടായിരുന്നത്. “ഇതൊന്ന

Pr. Dr. Sabu Paul
Aug 92 min read


അനുഗ്രഹിച്ചാൽ അനുഗ്രഹിക്കപ്പെടുമോ?
അനുഗ്രഹിച്ചാൽ അനുഗ്രഹിക്കപ്പെടുമോ? "നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ" (Num. 24:9). അനുഗ്രഹം പ്രസംഗിക്കുന്ന എല്ലാ മീറ്റിംഗുകളിലും സ്ഥിരസാന്നിദ്ധ്യമാണദ്ദേഹം.... പല പ്രാവശ്യം അദ്ദേഹത്തെ ശ്രദ്ധിച്ച ഒരാൾ ചോദിച്ചു: "നിങ്ങളുടെ മാതൃസഭയേതാണ്..?" "അങ്ങനെയൊന്നുമില്ല. ഏറ്റവും കൂടുതൽ അനുഗ്രഹം പറയുന്നിടത്ത് അംഗത്വം എടുക്കാമെന്നാണ് ചിന്തിക്കുന്നത്..." അനുഗ്രഹിക്കപ്പെടാൻ അത്തരം ദൂതുകൾ ആവർത്തിച്ച് കേട്ടാൽ മതി, വചനത്തിൻ്റെ പ്രമാണങ്ങൾ അനുസരിച്ചി

Pr. Dr. Sabu Paul
Aug 22 min read


ഓട്ടവും......... നോട്ടവും......
ഓട്ടവും......... നോട്ടവും...... നാൽക്കാലികളായ മൃഗക്കുഞ്ഞുങ്ങൾ വളരെ വേഗത്തിൽ ബാലൻസ് നേടി എഴുന്നേറ്റ് നിൽക്കുമ്പോൾ ഇരുകാലിൽ നിൽക്കാൻ ഒരു ശിശു 10 മുതൽ 12 മാസം വരെ സമയമെടുക്കുന്നു... അതുപോലെ തന്നെ നാലു ചക്ര വാഹനത്തിന് ബാലൻസ് പ്രശ്നമല്ലാതിരിക്കുമ്പോൾ ഇരുചക്ര വാഹനത്തിൽ ബാലൻസ് നേടുന്നതിന് നിരന്തര പ്രയത്നം ആവശ്യമാണ്. ജീവിതത്തിലെ ഏറ്റവും ആവേശകരമായ അനുഭവങ്ങളിൽ ഒന്നാണ് സൈക്കിൾ ഓടിക്കാൻ പഠിക്കുന്നത്. ഇന്നത്തെ കാലത്ത് സൈക്കിളുകൾക്ക് പിന്നിലെ ചക്രങ്ങളുടെ ഇരുവശത്തും ചെറിയ ട്രെയിനിംഗ് വീലു

Pr. Dr. Sabu Paul
Jul 262 min read


നവ്യമായി................ നന്മയായി................
നവ്യമായി................ നന്മയായി................ "ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു; അതു ഇപ്പോൾ ഉത്ഭവിക്കും; നിങ്ങൾ അതു അറിയുന്നില്ലയോ? അതേ, ഞാൻ മരുഭൂമിയിൽ ഒരു വഴിയും നിർജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും"(യെശ.43:19). യാത്ര ചെയ്തു കൊണ്ടിരിക്കുന്ന വ്യക്തി പഴയ വഴിയുടെ തുടർച്ചയായിട്ടാണ് സഞ്ചരിക്കുന്നത്. വഴി അവസാനിച്ചാൽ ലക്ഷ്യത്തിലെത്താൻ പുതിയ വഴി കണ്ടെത്തേണ്ടി വരുന്നു.... വഴി അവസാനിച്ചു, ഇനി ഒരു വിമോചനമില്ല എന്ന് ചിന്തിച്ചവരോടുള്ള ദൈവീക സന്ദേശമാണ് ഇന്നത്തെ

Pr. Dr. Sabu Paul
Jul 191 min read


സുഭിക്ഷവും.......... ദുർഭിക്ഷവും.........
സുഭിക്ഷവും.......... ദുർഭിക്ഷവും......... “മറ്റുള്ളവർക്കു സുഭിക്ഷവും നിങ്ങൾക്കു ദുർഭിക്ഷവും വരേണം എന്നല്ല സമത്വം വേണം എന്നത്രേ''(2കൊരി.8:13). എൻ്റെ ഒരു സ്നേഹിതൻ പറഞ്ഞ അനുഭവകഥ... ഒരു വിദേശ രാജ്യത്ത്, ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പെട്ടെന്ന് ഡ്രൈവർ മന:സാന്നിധ്യം കൈവിടാതെ റോഡരികിൽ പാർക്കു ചെയ്തു. അപകടം നടന്നാൽ ഉടൻ ഫയർഫോഴ്സും രക്ഷാപ്രവർത്തകരുമെത്തുന്നത് ആ രാജ്യത്തിൻ്റെ പ്രത്യേകതയാണ്. എൻ്റെ സ്നേഹിതൻ നോക്കി നിൽക്കുമ്പോൾ മിനിട്ടുകൾക്കകം നിലവിളി ശബ്ദം ഇ

Pr. Dr. Sabu Paul
Jul 122 min read


തോൽക്കാതിരുന്നിട്ടും തോറ്റു പോയവർ...
തോൽക്കാതിരുന്നിട്ടും തോറ്റു പോയവർ... കാൽപന്തുകളിയുടെ അടങ്ങാത്ത ആവേശത്തിലാണ് ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികൾ... അമേരിക്കയും കാനഡയും മെക്സിക്കോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫയുടെ 2026 ലോകകപ്പിൽ 48 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ആക്രമണ പ്രത്യാക്രമണങ്ങളുടെ ചടുലതയും മാസ്മരികതയും ആവേശവും നിറഞ്ഞുനിൽക്കുന്ന മത്സരങ്ങളിൽ പലരുടെയും പ്രീതിപാത്രങ്ങളായ കളിക്കാരും ടീമുകളുമുണ്ട്. 12 ഗ്രൂപ്പുകളിൽ 4 ടീമുകൾ വീതമാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവർ. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു

Pr. Dr. Sabu Paul
Jul 52 min read


ഇവിടെയില്ല...! ഇവിടെയുണ്ട്...!!
ഇവിടെയില്ല...! ഇവിടെയുണ്ട്...!! പാലസ്തീനിലെ പാറകളിൽ വെട്ടിയുണ്ടാക്കുന്ന കല്ലറകൾ സാധാരണയായി ആറു മുതൽ ഇരുപത് വരെ മൃതദേഹങ്ങൾ അടക്കാൻ കഴിയുന്നവയായിരുന്നു. ഭിത്തിയോട് ചേർന്ന് തുരന്നെടുത്ത കൊഖീം എന്നറിയപ്പെടുന്ന ഭിത്തിമാടത്തിലോ, അല്ലെങ്കിൽ ആർക്കോ സോളിയ എന്നറിയപ്പെടുന്ന ബെഞ്ചുകളിലോ മൃതദേഹങ്ങൾ കൊണ്ടു വയ്ക്കും. ഒരു വർഷത്തിനു ശേഷം പൂർണ്ണമായി അത് ദ്രവിച്ചു കഴിയുമ്പോൾ അസ്ഥികൾ ഒസ്സുവാരീസ് എന്ന പേടകങ്ങളിൽ നിക്ഷേപിക്കും. അതുകൊണ്ട് തന്നെ ഒരു ധനിക കുടുംബത്തിന് പരമ്പരാഗതമായി ഉപയോഗിക്കാൻ ഒരു കല

Pr. Dr. Sabu Paul
Jun 281 min read
bottom of page
